Saturday, August 11, 2012

സംവിധാനം: സന്ദീപ്‌ - പോത്താനി


വര്‍ഷങ്ങള്‍ക്കു മുന്പ് കന്നി മാസത്തിലെ ഒരു തണുത്ത പ്രഭാതത്തില്‍ ചിറക്കല്‍ സര്‍ക്കാര്‍ ആശുപത്രിയിലെ സരസ്വതി നേഴ്സിന്റെ ആഭിമുഖ്യത്തില്‍ കൈപ്പമംഗലത്തെ അമ്മ വീട്ടില്‍ 
സുഖ പ്രസവത്തിലൂടെ ഞാനെന്ന സംഭവത്തിന്റെ തുടക്കം.


വലിയവായില്‍ കരഞ്ഞ എന്നെ തൂക്കിയെടുത്ത് നല്ല തടിയന്‍ സുന്ദരന്‍ മോനാണ് എന്നു പറഞ്ഞ നേഴ്സിന്റെ കരിനാക്ക് മൂലമാണ് വിരൂപനും ശോഷിച്ചവനും ആയിരിക്കുന്നത്


സ്നേഹനിധികളായ മാതാപിതാക്കള്‍ എനിക്ക് "-സന്ദീപ്‌-"എന്ന് പേരിട്ടു
അങ്ങനെ, അന്ന്‌ തുടങ്ങിയ 'അമ്മയെ കഷ്ടപ്പെടുത്തല്‍' ഇന്നും തുടരുന്നു.


എട്ടാം ക്ലാസില്‍ നാലു കൊല്ലം തോറ്റപ്പോള്‍ പാട്ട പെറുക്കാന്‍ വന്ന തമിഴന് പാഠപുസ്തകങ്ങള്‍ മറിച്ചു വിറ്റ് മൊട്ടപൊരി വാങ്ങിത്തിന്ന് കൊണ്ട് വിദ്യയെന്ന അഭ്യാസത്തിനു വിരാമമിട്ടു.





ഉപരിപഠനം ദുര്‍ഗുണ പരിഹാര പാഠശാലയില്‍ .


പോലീസ് ജീപ്പിനും ജീവിതത്തിനും ഇടയിലെ നെട്ടോട്ടത്തിനിടയില്‍ മാടപ്രാവിന്റെ ഹൃദയം എന്‍റെ കയ്യില്‍ ഉണ്ടെന്നു തെറ്റിധരിച്ചു ഉമയെന്ന ഒരു ചുള്ളി പെണ്ണ് ഒന്ന് കൊത്തിയതെ ഓര്‍മയുള്ളൂ
ഇന്ന് ആ ദുരന്ത നിമിഷങ്ങളുടെ ഓര്‍മ്മകളും പേറി വസുദേവ് ,ഭഗവത് എന്നീ കൊച്ചു തെമ്മാടികളുടെ ഇടി കൊണ്ടു കഴിയുന്നു.


എന്‍റെ കുഗ്രാമമായ പോത്താനിയില്‍ ആദ്യമായി മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച പരിഷ്കാരിയും ആദ്യമായി NH 47 കുറുകെ കടന്ന ധീരനും ഞാനാണെന്ന വിവരം അഹങ്കാരലേശമെന്യേ നിങ്ങളോട്‌ പറഞ്ഞുകൊള്ളട്ടെ

എന്നെ കുറിച്ച് ചിലത് :-
പ്രായം :മനസ്സിന് 17 ശരീരം സമ്മതിക്കുന്നില്ല
ഉയരം :ഇഷ്ടികയില്‍ കയറാതെ കുളിമുറിയിലേക്ക് എത്തി നോക്കാന്‍ കഴിയും
ഭാരം :കാട്ടൂര്‍ സ്റ്റേഷനിലെ പോലീസുകാര്ക്കെ അറിയൂ
സ്വപ്നം :പോത്താനി എന്നാല്‍ ഇരിഞാലക്കുടയിലാനെന്നും നമ്മുടെ സന്ദീപിന്റെ നാട് എന്നും അറിയപ്പെടണം
പ്രണയം :ഉണ്ടായിരുന്നു ഇനി ഉണ്ടാവില്ല
സങ്കടം :സേവന്സീസു ബാറിലെ സദാനന്ദന്‍ ചേട്ടന്റെ മകളുടെ കല്യാണം വിളിക്കാതിരുന്നത്
അത്ഭുതം :ചീഞ്ഞ പഴങ്ങളില്‍ നിന്ന് ചാരായം ഉണ്ടാകുമ്പോള്‍
കടപ്പാട് :എന്നെ ചുമന്ന ഗര്‍ഭപാത്രത്തിനോട്
സ്വഭാവം :കണ്ടാല്‍ മാന്യനെന്നു തെറ്റിദ്ധരിക്കും
വെറുപ്പ് :എടതിരിഞ്ഞിയിലെ ബിജെപി..............ഇല്ല ആരോടും ഇല്ല
ഇഷ്ടം :ചെമ്പരത്തി പൂവുകളോട്
ആരാധന :മഹാനായ കലാകാരന്‍ ടിജി രവി, നടി സീമ
ചിന്തിക്കാന്‍ കഴിയാത്തത് :കള്ള് ഷാപ്പുകള്‍ ഇല്ലാത്ത ലോകത്തെക്കുറിച്ച്
മദ്യപാനികളോടുള്ള സമൂഹത്തിന്റെ അവഗണന അവസാനിപ്പിക്കുക
ആനയും അമ്പാരിയുമായി എഴുന്നുള്ളിക്കണം എന്നൊന്നും പറയുന്നില്ല
പാമ്പ് ,കുടിയന്‍ എന്നീ വാക്കുകള്‍ ഒഴിവാക്കി കുറഞ്ഞപക്ഷം ഒരു മദ്യപാനസ്നേഹി എന്നെങ്കിലും വിളിച്ചുകൂടെ ?
ദേഷ്യം :ഗോസിപ്പുകള്‍ കേള്‍ക്കുമ്പോള്‍ നിങ്ങള്‍ ഒന്നു മനസ്സിലാക്കണം എല്ലാവരും പറഞ്ഞു നടക്കുന്ന പോലെ എനിക്ക് ആ കുന്നുമ്മല്‍ ശാന്തയുമായി ഒന്നുമില്ല സത്യം പരിചയം ഉണ്ട് അത്രമാത്രം
സമര്‍പ്പണം :ഇരുളടഞ്ഞ എന്‍ അകതാരില്‍ കണ്ണീരും കിനാവും കോരിനിറച്ച ജയില്‍ മേറ്റ്സിനു എന്റെ മുന്‍പില്‍
ഇപ്പൊ ഞാന്‍ എന്ന പ്രസ്ഥാനത്തെക്കുറിച്ച് ഒരു ഐഡിയ കിട്ടിക്കാണും എന്ന് വിശ്വസിക്കുന്നു
കഥ, തിരക്കഥ ,സംഭാഷണം ,സംവിധാനം: സന്ദീപ്‌ - പോത്താനി


വിവരണം പകര്‍പ്പവകാശത്തിനു വിധേയമാണ്.

2 comments:

  1. സന്ദീപ് ഭായ് ......തകര്‍ത്തു ........ ഇതുപോലെ ഭായ് എഴുതി തുടങ്ങിയാല്‍, പോത്തനിയെ സന്ദീപിന്റെ ഗ്രാമംമെന്നു അറിയപ്പെടും ....
    എല്ലാവിധ ആശംസകളോടെ ഒരു അനിയന്‍

    ReplyDelete
  2. എന്നെ ചുള്ളിപ്പെണ്ണ് വിളിച്ച സഖാവിന് പ്രത്യേകം നന്ദി,

    ReplyDelete